ദിപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണം വഷളാകുന്നു

അന്തരീക്ഷ വായുനില മോശമാകുന്നതു പതിവാണ്. കഴിഞ്ഞ വര്‍ഷം പടക്കങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇപ്രാവിശ്യം അനധികൃത വില്‍പനയ്ക്ക് കുറവുണ്ടായില്ല.

ദിപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണം വഷളാകുന്നു

ഡല്‍ഹി: ദിപാവലിക്ക് ശേഷം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും വായുമലിനീകരണം ഉയരുന്നതായി റിപോര്‍ട്ട്. ഇന്ന് രാവിലെയുള്ള അന്തരീക്ഷ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്-എക്യുഐ) പ്രകാരം 340 ആണ്. അന്തരീക്ഷ വായുനില മോശമാകുന്നതു പതിവാണ്. കഴിഞ്ഞ വര്‍ഷം പടക്കങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇപ്രാവിശ്യം അനധികൃത വില്‍പനയ്ക്ക് കുറവുണ്ടായില്ല.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ 37 വായു ഗുണനിലവാര നിരീക്ഷണ സ്‌റ്റേഷനുകളില്‍ നിന്നു ശേഖരിച്ച വായുവില്‍ 17 എണ്ണവും മലിനമാണെന്നാണ് റിപോര്‍ട്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായുമലനീകരണത്തിന്റെ തോത് 389 ആണ്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വായു മലിനീകരണം രൂക്ഷമായ അവസ്ഥയിലേക്ക് എത്തുന്നുവെന്ന കണക്കുകളാണ് നിലവില്‍ പുറത്ത് വരുന്നത്.

ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ മുണ്ട്ക, ദ്വാരക സെക്ടര്‍ 8, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍ എന്നിവിടങ്ങളിലും വായു ഗുണ നിലവാരത്തിന്റെ തോത് ഏറെ മോശമാണെന്നാണ് റിപോര്‍ട്ട് പറയുന്നു. ഇതര സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും സ്ഥിതി മോശമല്ല. ഇവിടെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാവുന്നുണ്ട്.വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവചിച്ചു.


RELATED STORIES

Share it
Top