India

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെഎന്‍യുവില്‍

സമരത്തിന് താരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നാല്‍, വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ല. 15 മിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി.

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെഎന്‍യുവില്‍
X

ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സര്‍വകലാശാലയില്‍. സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷം ദീപിക കാംപസില്‍നിന്നും മടങ്ങി. ചൊവ്വാഴ്ച രാത്രി 7.30നാണ് ദീപിക ഇവിടെയെത്തിയത്. സമരത്തിന് താരം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നാല്‍, വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ല. 15 മിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രതിഷേധയോഗത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറും പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടയിലാണ് ദീപികയുടെ സന്ദര്‍ശനം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. ജെഎന്‍യു ആക്രമണത്തെ അപലപിച്ച യെച്ചൂരി, വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. വിസി വിദ്യാര്‍ഥികളെ നിശബ്ദരാക്കാമെന്നാണ് കരുതുന്നത്. എന്നാല്‍, അതൊരിക്കലും സംഭവിക്കില്ല. വൈസ് ചാന്‍സലറെ മാററണമെന്നാണ് ഞങ്ങളുടെ ആവശ്യംമെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it