- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ കുടുങ്ങി
പരീക്ഷാ ഡ്യൂട്ടിക്കായി ഇവിടെയെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അധ്യാപകരാണ് ഒരുമാസമായി കുടുങ്ങിയത്.

കവരത്തി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങി. പരീക്ഷാ ഡ്യൂട്ടിക്കായി ഇവിടെയെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അധ്യാപകരാണ് ഒരുമാസമായി കുടുങ്ങിയത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. ഷിപ്പ് സര്‍വീസ് നിര്‍ത്തിയതോടെ തിരികെ നാട്ടിലേക്കെത്താന്‍ വഴിയില്ലാതായി.
മരുന്ന് അടക്കമുള്ളവയ്ക്ക് ക്ഷാമമുണ്ടെന്നും സര്‍ക്കാരിടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന അധ്യാപകര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണം ലഭ്യമാണെന്ന് അധ്യാപകര്‍ അറിയിച്ചു. ലക്ഷദ്വീപില്‍ കൊവിഡ് ഇതുവരെ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. അടുത്ത ദിവസം ഇവിടെയെത്തുന്ന ചരക്കുകപ്പലില്‍ നാട്ടിലേക്ക് തിരികെ മടങ്ങാമെന്ന വിശ്വാസത്തിലാണ് അധ്യാപകര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















