റോള്‍സ് റോയ്‌സ് കേസ്: നടന്‍ വിജയ് പിഴയടക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ കോടതി പരാമര്‍ശങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേല്‍ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31നു നടക്കും.
പ്രവേശന നികുതി അടയ്ക്കാമെന്നു കേസ് പരിഗണിക്കവെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍ സിംഗിള്‍ െബഞ്ച് വിധിയിലെ അനാവശ്യമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കണം. സമാന കേസുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിജയ്ക്കു വേണ്ടി ഹാജരായ മുന്‍ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിയെ അറിയിച്ചു.
നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാന്‍ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നല്‍കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവേശന നികുതി അടയ്ക്കാമെന്നും കോടതിയെ വിജയ് നാരായണ്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണു വിജയ് നിലപാട് അറിയിച്ചത്.
RELATED STORIES
ജനറല്‍ ആശുപത്രി ഒ പി കൗണ്ടറില് മുതിര്ന്നവര്ക്കും...
16 May 2022 10:46 AM GMTകോഴിക്കോട് ഗൃഹോപകരണ വില്പനശാലയില് തീപ്പിടിത്തം
16 May 2022 10:43 AM GMTശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTസ്ത്രീയെ തെരുവില് തല്ലിച്ചതച്ച് ബിജെപിക്കാരന്
16 May 2022 10:22 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMT