India

ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യഫലസൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം

പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 24 കേന്ദ്രങ്ങളിലായി 81 സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യഫലസൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 24 കേന്ദ്രങ്ങളിലായി 81 സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യഫലസൂചനകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് അനുകൂലമാണെന്നാണ് റിപോര്‍ട്ട്. രാവിലെ 8.40 വരെയുള്ള അനൗദ്യോഗിക കണക്ക് പ്രകാരം കോണ്‍ഗ്രസ് 40 സീറ്റിലും ബിജെപി 23 സീറ്റിലും ലീഡ് ചെയ്യുകയാണ്.

മറ്റുള്ളവര്‍ ഏഴ് സീറ്റിലും എജെഎസ്‌യു മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകളുടെ പ്രവചനം. നിലവില്‍ 43 സീറ്റുള്ള ബിജെപിയും എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നുള്ള സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.

Next Story

RELATED STORIES

Share it