India

24 മണിക്കൂറിനിടെ രാജ്യത്ത് 30,548 പുതിയ കൊവിഡ് രോഗികള്‍; നാലുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയിട്ടുണ്ട്. ഞായറാഴ്ച മാത്രം 435 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു. ആകെ മരണസംഖ്യ 1,30,070 ആയി ഉയരുകയും ചെയ്തു. നിലവില്‍ 4,65,478 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

24 മണിക്കൂറിനിടെ രാജ്യത്ത് 30,548 പുതിയ കൊവിഡ് രോഗികള്‍; നാലുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് അമേരിക്കയെ പിന്തള്ളി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ഒറ്റദിവസം 80,000 വൈറസ് കേസുകള്‍വരെ റിപോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇക്കഴിഞ്ഞ ജൂലൈ 14ന് ശേഷം ഇപ്പോഴാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. കൂടാതെ, നവംബര്‍ 15ന് റിപോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 25 ശതമാനം കുറവ് കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,45,127 ആയിട്ടുണ്ട്. ഞായറാഴ്ച മാത്രം 435 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു. ആകെ മരണസംഖ്യ 1,30,070 ആയി ഉയരുകയും ചെയ്തു. നിലവില്‍ 4,65,478 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 82,49,579 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 43,851 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്. 12,56,98,525 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചതെന്നും നവംബര്‍ 15ന് 8,61,706 സാംപിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 12,56,98,525 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചതെന്നും നവംബര്‍ 15ന് 8,61,706 സാംപിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 85,889 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 16,15,379 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,065 പേരുടെ രോഗമാണ് ഭേദമായത്. 45,975 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്.

Next Story

RELATED STORIES

Share it