India

സംസ്‌കൃതഭാഷയ്ക്ക് നല്‍കുന്ന പരിഗണന ഇതര ക്ലാസിക്കല്‍ ഭാഷകള്‍ക്കും നല്‍കണമെന്ന്

സംസ്‌കൃതഭാഷയുടെ പരിപോഷണത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 150 കോടി രുപ ചെലവിട്ടപ്പോള്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഒഡീഷ ഉള്‍പ്പടെയുളള ഭാഷകളുടെ പരിപോഷണത്തിന് ചെലവിട്ടത് കേവലം 12 കോടി രൂപയാണ്.

സംസ്‌കൃതഭാഷയ്ക്ക് നല്‍കുന്ന പരിഗണന ഇതര ക്ലാസിക്കല്‍ ഭാഷകള്‍ക്കും നല്‍കണമെന്ന്
X

ന്യൂഡല്‍ഹി: സംസ്‌കൃതഭാഷയ്ക്ക് നല്‍കുന്ന പ്രാധാന്യവും പരിഗണനയും ഇതര ക്ലാസിക്കല്‍ ഭാഷകള്‍ക്കും നല്‍കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍. സംസ്‌കൃതഭാഷയെ വരേണ്യവര്‍ഗത്തിന്റെ ഭാഷയായി പരിമിതപ്പെടുത്തിയത് അധസ്ഥിത, പിന്നാക്ക സമുഹങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയായിരുന്നു. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങി സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഇതിനെതിരായുളള സാമൂഹ്യനവോത്ഥാനത്തിനാണ് നേതൃത്വം കൊടുത്തത്.

ധര്‍മത്തെയും അധര്‍മത്തെയും വേര്‍തിരിച്ച് അറിയാനുളള മാധ്യമം മാത്രമമാണ് വേദമെന്നും വേദാധികാര നിരൂപണമെന്ന ഗ്രന്ഥത്തിലൂടെ ചട്ടസ്വാമികള്‍ സമര്‍പ്പിച്ചതും ഗുരുദേവന്റെ നേതൃത്വത്തില്‍ സംസ്‌കൃതഭാഷയിലെ കൃതികളെ സാധാരണക്കാരന് പ്രാപ്യമാക്കിയതും കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചുവെന്നും രണ്ടുപേരെയും ഉദ്ധരിച്ചുകൊണ്ട് പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു.

സംസ്‌കൃതഭാഷയുടെ പരിപോഷണത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 150 കോടി രുപ ചെലവിട്ടപ്പോള്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഒഡീഷ ഉള്‍പ്പടെയുളള ഭാഷകളുടെ പരിപോഷണത്തിന് ചെലവിട്ടത് കേവലം 12 കോടി രൂപയാണ്. ഈ ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണം. കേരളത്തില്‍ കാലടിയിലുളള സംസ്‌കൃതസര്‍വകലാശാലയ്ക്കും പന്‍മനയിലുളള സര്‍വകലാശാലയുടെ കേന്ദ്രത്തിനും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം നല്‍കി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it