India

കോണ്‍ഗ്രസ് രാജ്യസഭാ എംപി കെ സി രാമമൂര്‍ത്തി രാജിവച്ചു

കഴിഞ്ഞ കുറച്ചുമാസങ്ങളായി കര്‍ണാടക കോണ്‍ഗ്രസിന്റെ ചില യോഗങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും രാമമൂര്‍ത്തി വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു.

കോണ്‍ഗ്രസ് രാജ്യസഭാ എംപി കെ സി രാമമൂര്‍ത്തി രാജിവച്ചു
X

ന്യൂഡല്‍ഹി: കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി കെ സി രാമമൂര്‍ത്തി രാജിവച്ചു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. രാമമൂര്‍ത്തി ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും രാജ്യസഭാംഗത്വവും രാജിവച്ചൊഴിഞ്ഞത്. മുന്‍ ഐപിഎസ് ഓഫിസറാണ് രാമമൂര്‍ത്തി. രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതായും ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും രാമമൂര്‍ത്തി പ്രതികരിച്ചു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി കര്‍ണാടക കോണ്‍ഗ്രസിന്റെ ചില യോഗങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും രാമമൂര്‍ത്തി വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. കര്‍ണാടകയിലെ ഒരുകൂട്ടം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ രാമമൂര്‍ത്തിയെ 2016 ജൂണില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് രാജ്യസഭാംഗമാക്കിയിരുന്നത്. ഇക്കഴിഞ്ഞ സപ്തംബറില്‍ പൊതുപരാതികള്‍, നിയമം, നീതി എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സമിതി അംഗമായി അദ്ദേഹത്തെ നിയമിച്ചിരുന്നു.

Next Story

RELATED STORIES

Share it