കയ്യേറ്റം ചെയ്ത യുവാവിന്റെ മുഖത്തടിച്ച് നടി ഖുശ്ബുവിന്റെ മറുപടി
മോശമായി പെരുമാറിയ യുവാവിനെതിരേ പ്രതികരിച്ച ഖുശ്ബുവിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് നല്‍കുന്നത്. ഇന്ത്യയിലെ മീടു കാംപയിന് പൂര്‍ണ പിന്തുണ നല്‍കിയ താരങ്ങളില്‍ ഒരാളാണ് ഖുശ്ബു.
BY RSN12 April 2019 7:19 AM GMT

X
RSN12 April 2019 7:19 AM GMT
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചരണത്തിനെത്തിയ നടിയും പാര്‍ട്ടി നേതാവുമായ ഖുശ്ബുവിനെതിരേ കയ്യേറ്റം. തിരക്കിനിടയില്‍ ഒരാള്‍ ഖുശ്ബുവിനെ കയറിപിടിക്കുകയായിരുന്നു. ഉടന്നെതന്നെ താരം തിരിഞ്ഞ് നിന്ന് യുവാവിന്റ മുഖത്തടിച്ചു. ബംഗളൂരു സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഖുശ്ബു. ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്നതിനിടെയാണ് നടിക്ക് നേരെ ഈ മോശം പെരുമാറ്റം ഉണ്ടായത്. തെന്നിന്ത്യയിലെ താരറാണിയായിരുന്നു ഖുശ്ബു 2014ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
സംഭവം നടന്ന ഉടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോശമായി പെരുമാറിയ യുവാവിനെതിരേ പ്രതികരിച്ച ഖുശ്ബുവിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് നല്‍കുന്നത്. ഇന്ത്യയിലെ മീടു കാംപയിന് പൂര്‍ണ പിന്തുണ നല്‍കിയ താരങ്ങളില്‍ ഒരാളാണ് ഖുശ്ബു.
Next Story
RELATED STORIES
നെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMT2024ല്‍ എന്‍ഡിഎയെ തറപറ്റിക്കാന്‍ തന്ത്രങ്ങളുമായി കെസിആര്‍; ആപ്പും...
28 May 2022 8:58 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ചൗട്ടാലക്ക്...
28 May 2022 7:29 AM GMT