India

കൊച്ചിന്‍ റിഫൈനറിയെ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം: എളമരം കരീം എംപി

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചിന്‍ റിഫൈനറിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും കരീം ആരോപിച്ചു.

കൊച്ചിന്‍ റിഫൈനറിയെ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം: എളമരം കരീം എംപി
X

ന്യൂഡല്‍ഹി: കൊച്ചിന്‍ റിഫൈനറിയെ പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് എളമരം കരീം എംപി. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണ ശാലയാണ് എറണാകുളം അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറി.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനം കൂടിയാണിത്. തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ കൊച്ചിന്‍ റിഫൈനറി ഇന്ന് സ്വകാര്യവല്‍ക്കരണ ഭീഷണിയിലാണെന്നും രാജ്യസഭയിലെ ശൂന്യവേളയില്‍ അദ്ദേഹം പറഞ്ഞു.

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൊച്ചിന്‍ റിഫൈനറിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും കരീം ആരോപിച്ചു. കൊച്ചിന്‍ റിഫൈനറി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടും കേന്ദ്രം അതിനു അനുമതി നല്‍കുന്നില്ല. കൊച്ചിന്‍ റിഫൈനറിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കിയ കാര്യവും എംപി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it