India

ഹൈദരാബാദ് ഇഫ്‌ലൂ ക്യാംപസില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെ സംഘര്‍ഷം; കഫിയ ധരിച്ച വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി

ഹൈദരാബാദ് ഇഫ്‌ലൂ ക്യാംപസില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെ സംഘര്‍ഷം;   കഫിയ ധരിച്ച വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി
X

ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് ക്യാംപസില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്. സ്റ്റുഡന്റ് യൂണിയന്‍ അംഗങ്ങളും എബിവിപി അംഗങ്ങളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കഫിയ ധരിച്ച വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഫലസ്തീന്‍ അനുകൂല മാര്‍ച്ചിന്റെ പോസ്റ്ററുകളും മറ്റും വലിച്ചുകീറി. ഫലസ്തീന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും കൊടി തോരണങ്ങള്‍ തകര്‍ത്തുവെന്നും സ്റ്റുഡന്റ് യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. ആരോപിച്ചു. പോലിസിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനെത്തിയ പോലിസ് പക്ഷം പിടിച്ചു പെരുമാറിയെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്റ്റുഡന്റ് യൂണിയന്‍ വിദ്യാര്‍ഥികള്‍ ആരോപിച്ചു.



,





Next Story

RELATED STORIES

Share it