India

ജെഎന്‍യുവില്‍ ജനറല്‍ ബോഡി മീറ്റിങിനിടെ സംഘര്‍ഷം; എബിവിപി പ്രവര്‍ത്തകര്‍ ഐസയുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

ജെഎന്‍യുവില്‍ ജനറല്‍ ബോഡി മീറ്റിങിനിടെ സംഘര്‍ഷം; എബിവിപി പ്രവര്‍ത്തകര്‍ ഐസയുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ക്യാംപസില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ ജനറല്‍ ബോഡി മീറ്റിങ് നടക്കുന്നതിനിടെ എഐഎസ്എ (അകടഅ) അനുഭാവികളായ വിദ്യാര്‍ഥികളും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിന് കാരണം എബിവിപിയുടെ 'ഗുണ്ടായിസമാണെന്ന് എഐഎസ്എ വ്യക്തമാക്കി. ജെഎന്‍യുവിലെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ എബിവിപി ശ്രമിച്ചെന്ന് ഐസ ഭാരവാഹികള്‍ അറിയിച്ചു. മീറ്റിങിനിടെ എബിവിപിക്കാര്‍ കൗണ്‍സിലര്‍മാരെ ഉപദ്രവിച്ചെന്നും ഒരാളുടെ ഫോണ്‍ കവര്‍ന്നതായും ഐസ ഭാരവാഹികള്‍ അറിയിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ എബിവിപിക്കാരുടെ മര്‍ദ്ദനത്തില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്.

'തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന പേടിയാണ് അവരെ അക്രമത്തിലേക്ക് നയിച്ചത്. ജേതാക്കളാകാന്‍ സാധ്യതയില്ലെന്ന ബോധ്യമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് ഐസ പ്രസ്താവനയില്‍ അറിയിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ നിതീഷ് കുമാറിനെ എബിവിപി പ്രവര്‍ത്തകര്‍ ഒരു മണിക്കൂറിലധികം മര്‍ദ്ദിച്ചെന്നാണ് ഐസ ഭാരവാഹികള്‍ പറയുന്നത്.



Next Story

RELATED STORIES

Share it