പ്രശസ്ത നടി രാധാമണി അന്തരിച്ചു

പ്രശസ്ത നടി രാധാമണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടിയും ദേശീയ പുരസ്‌കാരജേതാവുമായ രാധാമണി അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ വടപളനിയിലെ വീട്ടിലാണു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രേംനസീര്‍, സത്യന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പവും ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സിന്ദൂരച്ചെപ്പ്, പെരിയാര്‍, കൊടിയേറ്റം, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷമിട്ടിരുന്നു.

എന്നാല്‍. സിനിമാ നിര്‍മാണരംഗത്തേക്കു പ്രവേശിച്ചതോടെ തകര്‍ച്ച നേരിട്ടു. അവസാനകാലത്ത് ജീവിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന രാധാമണിയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11ന് ചെന്നൈയില്‍ നടക്കും.
RELATED STORIES

Share it
Top