നെഞ്ചുവേദന; തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആശുപത്രിയില്‍
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്നുതന്നെ ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
BY NSH25 May 2020 7:32 AM GMT

X
NSH25 May 2020 7:32 AM GMT
ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ നുങ്കമ്പാക്കത്തെ നെല്‍സണ്‍ ജെം റോഡിലുള്ള എംജിഎം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പനീര്‍ശെല്‍വത്തിന് ആന്‍ജിയോമയ്ക്ക് ചികില്‍സ നല്‍കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സാധാരണ പരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്നുതന്നെ ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം എഐഎഡിഎംകെയുടെ കോ-ഓഡിനേറ്റര്‍ കൂടിയാണ്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് വൈകീട്ട് പന്നീര്‍ശെല്‍വത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കും.
Next Story
RELATED STORIES
ദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMT