India

ബാര്‍ക് റേറ്റിങ് തിരിമറി കേസിന് പിന്നാലെ ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം

ബാര്‍ക് റേറ്റിങ് തിരിമറി കേസിന് പിന്നാലെ ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം
X

ന്യുഡല്‍ഹി: ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥന് കോഴ നല്‍കിയെന്ന പരാതിയെ തുടര്‍ന്നുള്ള കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് റേറ്റിങ് രീതികള്‍ സുതാര്യവും കൂടുതല്‍ കൃത്യതയുള്ളതുമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. റേറ്റിങ് പരിഷ്‌കരണം സംബന്ധിച്ച പുതുക്കിയ കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്ന വ്യവസ്ഥകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വാര്‍ത്താപ്രക്ഷേപണ വിതരണ മന്ത്രാലയം ബുധനാഴ്ച ലോക്സഭയില്‍ മന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല എന്നതുള്‍പ്പെടെയുള്ള സുപ്രധാന പരിഷ്‌കരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പോകുന്നത്.





Next Story

RELATED STORIES

Share it