India

രാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി

രാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി
X

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ എട്ടാം സെന്‍സസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറങ്ങി. കോവിഡ് കാരണമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവച്ചതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെന്‍സസ് അടുത്തവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. രാജ്യത്തെ മറ്റിടങ്ങളില്‍ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുക.

അതേസമയം സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും. സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനു കര്‍ശനമായ നടപടികള്‍ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.





Next Story

RELATED STORIES

Share it