India

സിബിഎസ്ഇ ഹിന്ദുത്വസര്‍ക്കാരിന് പാദസേവ ചെയ്യുന്ന ഏജന്‍സിയാവരുത്: കാംപസ് ഫ്രണ്ട്

സിലബസിന്റെ ഭാരം കുറയ്ക്കുന്നതിന്റെയും യുക്തിസഹമാക്കുന്നതിന്റെയും ഭാഗമായാണ് പാഠ്യപദ്ധതിയിലെ മാറ്റമെന്നുപറഞ്ഞാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഈ നീക്കത്തെ ന്യായീകരിക്കുന്നത്.

സിബിഎസ്ഇ ഹിന്ദുത്വസര്‍ക്കാരിന് പാദസേവ ചെയ്യുന്ന ഏജന്‍സിയാവരുത്: കാംപസ് ഫ്രണ്ട്
X

ന്യൂഡല്‍ഹി: ഹിന്ദുത്വസര്‍ക്കാരിന് പാദസേവ ചെയ്യുന്ന ഏജന്‍സിയായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) മാറരുതെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. സിബിഎസ്ഇയുടെ 9, 11, 12 ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് മതേതരത്വം, പൗരത്വം, ഫെഡറലിസം, ദേശീയത എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളില്ലാതാക്കുന്നത് സ്വതന്ത്രസ്ഥാപനങ്ങള്‍ക്കെതിരായ സ്വേച്ഛാധിപത്യ ആക്രമണമാണ്. സിലബസിന്റെ ഭാരം കുറയ്ക്കുന്നതിന്റെയും യുക്തിസഹമാക്കുന്നതിന്റെയും ഭാഗമായാണ് പാഠ്യപദ്ധതിയിലെ മാറ്റമെന്നുപറഞ്ഞാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഈ നീക്കത്തെ ന്യായീകരിക്കുന്നത്.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കെതിരായ അക്രമവും വിവേചനവും വര്‍ധിപ്പിക്കുന്നതിനും ജനങ്ങളുടെ മനസുകളില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നതിനും അതിലൂടെ വംശഹത്യ നടത്തുന്നതിനും മുന്നോടിയായാണ് അധ്യായങ്ങള്‍ നീക്കംചെയ്യലെന്ന് സംശയിക്കുന്നു. ദേശീയതയോടുള്ള ബിജെപി സര്‍ക്കാരിന്റെ കാപട്യമാണ് ഇതില്‍നിന്ന് വെളിപ്പെടുന്നതെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷക്കീര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it