India

പരീക്ഷാഫീസ് ഇരട്ടിയാക്കി സിബിഎസ്ഇ

രാജ്യത്താകമാനം എസ്.സി, എസ്.ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവ് ബാധകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പരീക്ഷാഫീസ് ഇരട്ടിയാക്കി സിബിഎസ്ഇ
X

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു വിഭാഗം പരീക്ഷാഫീസ് വര്‍ദ്ധിപ്പിച്ചു. പത്താം ക്ലാസ്, പ്ലസ്ടു എന്നീ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും 2020ലെ പരീക്ഷാഫീസ് 750 രൂപയില്‍ നിന്നും 1500 രൂപയായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

സിബിഎസ്ഇ, പത്താം ക്ലാസ്, പ്ലസ്ടു എന്നീ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഫീസ് വര്‍ദ്ധനവ് ബാധകമാണ്. രാജ്യത്താകമാനം എസ്.സി, എസ്.ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവ് ബാധകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it