India

കൈക്കൂലിക്കേസ്: യുപിയില്‍ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലിക്കേസ്: യുപിയില്‍ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു
X

ലഖ്‌നോ: കൈക്കൂലിക്കേസില്‍ രണ്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ബാരാബങ്കിയിലെ നോര്‍ത്തേണ്‍ റെയില്‍വേയില്‍ ജോലിചെയ്യുന്ന ഒരു ആര്‍പിഎഫ് ഇന്‍സ്‌പെക്ടറും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രണ്ടുപേരും പരാതിക്കാരനോട് 63,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ബാരാബങ്കി റെയില്‍വേ ഗോഡൗണില്‍ വളവും സിമന്റും ഉള്‍പ്പെടെയുള്ള ചരക്കുകള്‍ ഇറക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

കൈക്കൂലി നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഗോഡൗണില്‍ ജോലിചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 2021 നവംബര്‍ മാസം താന്‍ ആകെ 23 റേക്കുകള്‍ ഇറക്കി. ഇതിന് ഉദ്യോഗസ്ഥന്‍ 63,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ പറയുന്നു. 63,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ സംഘം റെയില്‍വേ ഉദ്യോഗസ്ഥരെ തന്ത്രപരമായി കുടുക്കുകയായിരുന്നു. കുടുക്കിയത്. രണ്ട് പ്രതികളുടെയും ബരാബങ്കി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. 5.46 ലക്ഷം രൂപയും കുറ്റാരോപണ രേഖകളും സിബിഐ കണ്ടെടുത്തു. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Next Story

RELATED STORIES

Share it