ഡ്യൂട്ടിയിലുള്ള പോലിസ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു; എംഎല്‍എയ്‌ക്കെതിരേ കേസ്

ജയ്പൂര്‍: ഡ്യൂട്ടിയിലുള്ള പോലിസുദ്യോഗസ്ഥന്റെ മുഖത്തടിച്ചതിന് എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയക്കെതിരേയാണ് പോലിസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തത്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തിവരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്രനാഥ് ബൈക്കിലെത്തിയ ചെറുപ്പക്കാരനെ തടഞ്ഞു. ഇതെത്തുടര്‍ന്ന് ചെറുപ്പക്കാരന്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
തുടര്‍ന്ന് ഇയാള്‍ കുശല്‍ഗഡ് എംഎല്‍എയെ സ്ഥലത്ത് വിളിച്ചുവരുത്തി. തുടര്‍ന്ന് പോലിസുകാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട എംഎല്‍എ രമില ഖാദി, മഹേന്ദ്രനാഥിന്റെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പോലിസ് കേസ്. സംഭവത്തില്‍ എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ചിലര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കൈലാഷ് സിങ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും എംഎല്‍എ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്യുന്നു.
RELATED STORIES
നിതീഷ് കുമാര് എന്ഡിഎ വിട്ട് കോണ്ഗ്രസില് ചേര്ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില് വീണ് അപകടം; മനഃപൂര്വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില് എന്ഡിഎ സഖ്യത്തില് വിള്ളല് വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMTഇസ്രായേല് നരനായാട്ടിനെതിരേ ഒന്നിച്ച് നേരിടുമെന്ന് പോരാട്ട സംഘടനകളുടെ...
8 Aug 2022 3:36 AM GMTമാസങ്ങള്ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്ബുക്കര്കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMT