India

തേനിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 40പേര്‍ക്ക് ഗുരുതര പരിക്ക്

അപകടത്തില്‍ നാഗര്‍കോവില്‍ ബസിന്റെ ഡ്രൈവര്‍ കന്യാകുമാരി ജില്ലയിലെ കുറുന്തംകോട് വില്ലേജില്‍ താമസിക്കുന്ന രത്തിനസ്വാമി (54) ആണ് മരിച്ചത്.

തേനിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 40പേര്‍ക്ക് ഗുരുതര പരിക്ക്
X

തേനി: തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമളിയില്‍ നിന്നു നാഗര്‍കോവിലിലേക്ക് പോയ ബസും തിരിച്ചെന്തൂരില്‍നിന്നു കമ്പത്തേക്ക് വന്ന ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.

അപകടത്തില്‍ നാഗര്‍കോവില്‍ ബസിന്റെ ഡ്രൈവര്‍ കന്യാകുമാരി ജില്ലയിലെ കുറുന്തംകോട് വില്ലേജില്‍ താമസിക്കുന്ന രത്തിനസ്വാമി (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍നിന്ന് പുറപ്പെട്ട ബസില്‍ മലയാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം.

Next Story

RELATED STORIES

Share it