India

ബോളിവുഡ് താരത്തെ സുഹൃത്ത് കെട്ടിയിട്ടശേഷം കൊലപ്പെടുത്തി, പ്രതി പിടിയില്‍

ബോളിവുഡ് താരത്തെ സുഹൃത്ത് കെട്ടിയിട്ടശേഷം കൊലപ്പെടുത്തി, പ്രതി പിടിയില്‍
X

നാഗ്പുര്‍: ബോളിവുഡ് താരം രവി സിങ് ഛേത്രി (21) അന്തരിച്ചു. നാഗ്പൂരില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് പ്രിയാന്‍ഷുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പ്രതിയായ ധ്രുവ് ലാല്‍ ബഹാദൂര്‍ സാഹുവിനെ (20) അറസ്റ്റ് ചെയ്തിട്ടുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ 'ഝുണ്ട്' എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച് പ്രശസ്തി നേടിയ താരമാണ് ബാബു രവി സിംഗ് ഛേത്രി എന്നറിയപ്പെടുന്ന പ്രിയാന്‍ഷു.

പ്രിയാന്‍ഷുവും ധ്രുവും സുഹൃത്തുക്കളായിരുന്നുവെന്നും ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നുവെന്നും ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം, സാഹുവും ഛേത്രിയും സാഹുവിന്റെ മോട്ടോര്‍സൈക്കിളില്‍ ജരിപട്ക ഏരിയയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് മദ്യപിക്കാനായി പോയി. ബുധനാഴ്ച രാവിലെ ഛേത്രിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും പോലിസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം സാഹുവും പ്രിയാന്‍ഷുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും പോലിസ് പറഞ്ഞു.

ആക്രമിക്കപ്പെടുമെന്ന് ഭയന്ന് സാഹു, ഛേത്രിയെ വയറുകള്‍ ഉപയോഗിച്ച് കെട്ടിയിടുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് വയറുകള്‍ കൊണ്ട് ബന്ധിച്ച് അര്‍ദ്ധനഗ്‌നനാക്കിയ നിലയിലാണ് നാട്ടുകാര്‍ പ്രിയാന്‍ഷുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ മെയോ ആശുപത്രിയില്‍ എത്തിച്ച് ചികിത്സനടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നും പോലിസ് അധികൃതര്‍ വ്യക്തമാക്കി.'ഝുണ്ടി'ല്‍ ഒരു സഹകഥാപാത്രത്തെയാണ് പ്രിയാന്‍ഷു അവതരിപ്പിച്ചത്.




Next Story

RELATED STORIES

Share it