മതവിശ്വാസത്തിന്റെ മറവില്‍ വിദ്വേഷത്തിന്റെ മതിലുകള്‍ പണിയുന്നു: നസ്‌റുദ്ദീന്‍ ഷാ
പശുവിന്റെ ജീവനു പോലിസുകാരന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്ന രാജ്യത്താണു കുട്ടികള്‍ വളരുന്നത് എന്നാലോചിക്കുമ്പോള്‍ പേടി തോന്നുന്നുവെന്ന നസറുദ്ദീന്‍ ഷായുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ മറവില്‍ വിദ്വേഷത്തിന്റെ മതിലുകള്‍ നിര്‍മിക്കപ്പെടുകയാണെന്ന് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ആംനസ്റ്റി ഇന്ത്യയുടെ വീഡിയോയിലാണ് നടന്‍ ഈ അഭിപ്രായം പങ്കുവെച്ചത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെടുന്നു. നിയമം അന്ധകാരത്തിനു വഴിമാറുന്നു. മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും നിശബ്ദരാക്കപ്പെടുന്നു. നിരപരാധികള്‍ കൊല്ലപ്പെടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലടക്കപ്പെടുന്നു- ഷാ വീഡിയോയില്‍ പറയുന്നു. പശുവിന്റെ ജീവനു പോലിസുകാരന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്ന രാജ്യത്താണു കുട്ടികള്‍ വളരുന്നത് എന്നാലോചിക്കുമ്പോള്‍ പേടി തോന്നുന്നുവെന്ന നസറുദ്ദീന്‍ ഷായുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി സംഘപരിവാരത്തിന്റെ ആള്‍ക്കൂട്ട ആക്രമണം നേരിടുന്നതിനിടെയാണ് നടന്റെ പുതിയ വീഡിയോ പുറത്തുവന്നത്.
RELATED STORIES
ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോല്‍ ദാനം സംസ്ഥാനതല ഉദ്ഘാടനം...
16 May 2022 1:04 PM GMTജില്ലാതല പട്ടയമേള ചൊവ്വാഴ്ച മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും
16 May 2022 9:53 AM GMTശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത...
15 May 2022 9:47 AM GMTഉപതിരഞ്ഞെടുപ്പ്: നാല് വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം
9 May 2022 11:44 AM GMTതിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം
8 May 2022 3:28 AM GMTസിവില്‍ പോലിസ് ഓഫിസര്‍ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച...
6 May 2022 5:27 AM GMT