India

തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
X

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ദിണ്ടിഗല്‍ ജില്ലയിലെ രാജാകാപട്ടിയില്‍ നിന്നുള്ള ബാലകൃഷ്ണന്‍ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനില്‍ക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

നടുറോഡില്‍ വച്ചാണ് ബാലകൃഷ്ണന്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകള്‍ നോക്കിനില്‍ക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഉടന്‍ തന്നെ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് പോലിസ് എത്തുമ്പോഴേക്കും മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന് ബാലകൃഷ്ണന്‍ മരിച്ചിരുന്നു.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.




Next Story

RELATED STORIES

Share it