India

സീറ്റ് നല്‍കിയില്ല: ബിജെപി നേതാവ് ഉദിത് രാജ് കോണ്‍ഗ്രസില്‍

സീറ്റ് നല്‍കിയില്ല: ബിജെപി നേതാവ് ഉദിത് രാജ് കോണ്‍ഗ്രസില്‍
X

ന്യൂഡല്‍ഹി: സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ബിജെപി നേതാവ് ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഉദിത് രാജ് നില്‍ക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിടുകയാണന്ന കാര്യം അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കിയത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് ഉദിത് രാജ്. ഡല്‍ഹയില്‍ ബിജെപി ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ ഒഴിവാക്കി പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഉദിത് രാജ് കഴിഞ്ഞ ദിവസം ബിജെപി വിട്ടത്.2014 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് രാജ് പരാജയപ്പെടുത്തിരുന്നു.

Next Story

RELATED STORIES

Share it