India

കര്‍ണാടക ബിജെപി രാജ്യസഭാ എംപി അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു

സപ്തംബര്‍ രണ്ടുമുതല്‍ ഗസ്തി കൊവിഡ് ബാധിച്ച് ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. കര്‍ണാടകയില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റാണ് ബിജെപി അശോക് ഗസ്തിക്കു നല്‍കിയത്.

കര്‍ണാടക ബിജെപി രാജ്യസഭാ എംപി അശോക് ഗസ്തി കൊവിഡ് ബാധിച്ച് മരിച്ചു
X

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി നേതാവും രാജ്യസഭാംഗവുമായ അശോക് ഗസ്തി (55) കൊവിഡ് ബാധിച്ച് മരിച്ചു. സപ്തംബര്‍ രണ്ടുമുതല്‍ ഗസ്തി കൊവിഡ് ബാധിച്ച് ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. കര്‍ണാടകയില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റാണ് ബിജെപി അശോക് ഗസ്തിക്കു നല്‍കിയത്. കഴിഞ്ഞ ജൂലൈ 22നാണ് രാജ്യസഭാംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ പിന്തുണയിലായിരുന്നു അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഗാസ്തിയാണ്. ആര്‍എസ്എസ് അംഗമായ അദ്ദേഹം എബിവിപി പ്രവര്‍ത്തകനായാണ് വളര്‍ന്നുവന്നത്. 18 വയസ്സുള്ളപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം കര്‍ണാടക യുവമോര്‍ച്ചയുടെ തലവനായി. റായ്ചുരിലെ അഭിഭാഷകനും ബിജെപിയുടെ ഒബിസി മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2012 ല്‍ കര്‍ണാടക ബാക്ക്‌വേര്‍ഡ് ക്ലാസസ് കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it