അമിത് ഷായെ വധിക്കുമെന്ന് ഭീഷണിക്കത്ത് കിട്ടിയതായി ബിജെപി എംഎല്‍എയുടെ പരാതി
ഇതേത്തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായി എസ് പി പറഞ്ഞു
വിദിഷ: മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ബിജെപി എംഎല്‍എയുടെ പരാതി. ഗാഞ്ജ്ബസോഡയിലെ ബിജെപി വനിതാ എംഎല്‍എ ലീനാ ജെയിന്‍ ആണ് കൈയൊപ്പോ മറ്റോ ഇല്ലാത്ത അജ്ഞാത ഭീഷണിക്കത്ത് ലഭിച്ചതെന്ന് വിദിഷ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വിദിഷ ജില്ലയിലെ ഗാഞ്ജ്ബസോഡ ടൗണ്‍ സന്ദര്‍ശിക്കുമ്പോള്‍ബോംബ് സ്‌ഫോടനത്തിലൂടെ അമിത്ഷായെയും തന്നെയും കൊലപ്പെടുത്തുമെന്നാണ് കൈപ്പടയില്‍ എഴുതിയ ഭീഷണിക്കത്തില്‍ ഉള്ളതെന്നാണ് ലീനാ ജെയിന്റെ പരാതിയിലുള്ളതെന്ന് വിദിഷ സൂപ്രണ്ട് ഓഫ് പോലിസ് വിനായക് വര്‍മ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. പ്രദേശത്തെ ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും സര്‍ക്കാര്‍ ആശുപത്രികളും തകര്‍ക്കുമെന്നും ഭീഷണിക്കത്തിലുണ്ട്. ഇതേത്തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായി എസ് പി പറഞ്ഞു. പലയിടത്തും പരിശോധന നടത്തുന്നുണ്ട്. മുന്‍കരുതലെന്നോണം ഭോപാലില്‍ നിന്നു ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ റെയില്‍വേ സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും ബസ് സ്റ്റാന്റിലുമെല്ലാം പരിശോധന ശക്തമാക്കി. എന്നാല്‍, കത്തിലെ ഉള്ളടക്കത്തിലെ കൈയക്ഷരം കണ്ടാല്‍ മാനസികാസ്വസ്ഥതയുള്ള വ്യക്തിയാണ് കത്തിനു പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT