രാജ്യത്ത് പ്രതിഷേധം കനത്തു; എന്‍ആര്‍സിയെക്കുറിച്ചുള്ള ട്വീറ്റ് നീക്കം ചെയ്ത് ബിജെപി
'രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുന്നത് ഞങ്ങള്‍ ഉറപ്പുവരുത്തും. ബുദ്ധരും ഹിന്ദുക്കളും സിഖുകളുമല്ലാത്ത രാജ്യത്തെ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കും' എന്നായിരുന്നു രാവിലെ 9.48ന് അമിത് ഷായെ ടാഗ് ചെയ്ത് നമോ ഫോര്‍ ന്യൂ ഇന്ത്യ ഹാഷ്ടാഗില്‍ ബിജെപി വ്യക്തമാക്കിയിരുന്നത്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ട്വിറ്ററില്‍നിന്ന് നീക്കംചെയ്ത് ബിജെപി. ഡിസംബര്‍ 19ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ബിജെപി നീക്കംചെയ്തത്. 'രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുന്നത് ഞങ്ങള്‍ ഉറപ്പുവരുത്തും. ബുദ്ധരും ഹിന്ദുക്കളും സിഖുകളുമല്ലാത്ത രാജ്യത്തെ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കും' എന്നായിരുന്നു രാവിലെ 9.48ന് അമിത് ഷായെ ടാഗ് ചെയ്ത് നമോ ഫോര്‍ ന്യൂ ഇന്ത്യ ഹാഷ്ടാഗില്‍ ബിജെപി വ്യക്തമാക്കിയിരുന്നത്.
മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഈ ട്വീറ്റ്. ബിജെപിയുടെ ഐടി സെല്ലിന് ട്വിറ്ററില്‍നിന്ന് കുറിപ്പ് എടുത്തുകളയാം. എന്നാല്‍, അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് എങ്ങനെ ഇല്ലാതാക്കുമെന്ന് ടിഎംസി എംപി ഡെറക് ഒബ്രയാന്‍ ട്വിറ്ററില്‍ ചോദിച്ചു. ബിജെപിയുടെ ട്വീറ്റ് പലരും ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു. ബിജെപിയുടെ ബംഗാള്‍ പേജില്‍ ഇപ്പോഴും ഇത്തരത്തില്‍ ട്വീറ്റുണ്ട്. എല്ലാ സംസ്ഥാനത്തും എന്‍ആര്‍എസി നടപ്പാക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.
രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കുമെന്ന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ അമിത് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഒക്‌ടോബറിലും നവംബറിലും വിവിധ പരിപാടികളില്‍ അമിത് ഷാ എന്‍ആര്‍സിയെക്കുറിച്ച് വീണ്ടും ഉറപ്പിച്ചുപറഞ്ഞു. പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെ, കഴിഞ്ഞദിവസം ബിജെപി വര്‍ക്കിങ് പ്രസിഡന്റ്് ജെ പി നദ്ദയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പോലിസിന്റെ നിരോധന ഉത്തരവുകള്‍ ലംഘിച്ച് രാജ്യത്തെമ്പാടും പ്രതിഷേധം അലയടിക്കുമ്പോഴാണ് ബിജെപി ട്വീറ്റ് നീക്കംചെയ്തിരിക്കുന്നത്.
RELATED STORIES
ഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMTപ്രീമിയര്‍ ലീഗ്; സ്പര്‍സ് ചാംപ്യന്‍സ് ലീഗിന്; നിര്‍ഭാഗ്യവുമായി...
22 May 2022 6:54 PM GMTപ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
22 May 2022 6:32 PM GMT