Cricket

ആസ്‌ത്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇടംപിടിച്ച് സഞ്ജു സാംസണ്‍

രണ്ടുമാസത്തെ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ വിരാട് കൊഹ്ലിയായിരിക്കും ടീമിനെ നയിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ദീപക് ചാഹറും ട്വന്റി- 20 ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ഋഷഭ് പന്തിനെ ഏകദിന ട്വന്റി-20 ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

ആസ്‌ത്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഇടംപിടിച്ച് സഞ്ജു സാംസണ്‍
X

മുംബൈ: ആസ്‌ത്രേലിയന്‍ പര്യടനത്തിനുള്ള 32 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വന്റി- 20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടംനേടിയത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് അവസരമൊരുക്കിയത്. രണ്ടുമാസത്തെ ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ വിരാട് കൊഹ്ലിയായിരിക്കും ടീമിനെ നയിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ദീപക് ചാഹറും ട്വന്റി- 20 ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ഋഷഭ് പന്തിനെ ഏകദിന ട്വന്റി-20 ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ടെസ്റ്റ് മാച്ചില്‍ അദ്ദേഹത്തെ നിലനിര്‍ത്തി. പരിക്കേറ്റ രോഹിത് ശര്‍മയും ഇഷാന്ത് ശര്‍മയും ടീമിലില്ല. കെ എല്‍ രാഹുലിനെ ഏകദിനത്തില്‍നിന്ന് ഒഴിവാക്കി.

ടെസ്റ്റ് ടീം: വിരാട് കൊഹ്ലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, സാഹ, ഋഷഭ് പന്ത്, ജസപ്രിത് ബൂംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മൊഹമ്മദ് സിറാജ്.

ഏകദിന ടീം: വിരാട് കൊഹ്ലി, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഷര്‍ദുല്‍ താക്കൂര്‍.

ട്വന്റി-20 ടീം: വിരാട് കൊഹ്ലി, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യൂസവേന്ദ്ര ചാഹല്‍, ജസ്പ്രിത് ബൂംറാഹ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി.

Next Story

RELATED STORIES

Share it