India

ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തെ തിയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു

ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; കുടുംബത്തെ തിയേറ്ററില്‍ നിന്ന് ഇറക്കിവിട്ടു
X

ബംഗളൂരു: സിനിമാ തിയേറ്ററില്‍ ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരുന്നതിന് കുടുംബത്തെ ഇറക്കിവിട്ടു. ബംഗളൂരു മല്ലേശ്വരം ഓറിയോണ്‍ മാളിലെ പിവിആര്‍ തിയേറ്ററിലാണ് സംഭവം. സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്നാണ് ഇറക്കിവിട്ടത്.

കന്നട സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ക്കെതിരേ രംഗത്തെത്തിയതെന്നു പറയപ്പെടുന്നു. നടി ബി വി ഐശ്വര്യയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചത്. പിന്നീടത് നീക്കം ചെയ്തു. എന്നാല്‍, ഇതിനോടകം വീഡിയോ ഡൗണ്‍ലോഡ് ചെയ്‌തെടുത്തവര്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവച്ചു. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്നും പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പോലിസ് വ്യക്തമാക്കി. തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ല എന്നും ആരെയെങ്കിലും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയതാണ്. കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്ത താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it