India

ന​ഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ്; അന്വേഷണം പ്രഖ്യാപിച്ചു

പോലിസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്.

ന​ഗര മധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ്; അന്വേഷണം പ്രഖ്യാപിച്ചു
X

ന്യൂഡൽഹി: ഡൽഹിയിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് കണ്ടെത്തി. ഡൽഹി കല്യാൺപുരിയിലെ രാംലീല ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാ​ഗ് പോലിസ് കണ്ടെത്തിയത്.

പോലിസ് പട്രോളിങിനിടെ കല്യാണ്‍പുരി പ്രദേശത്ത് നിന്നു ദുര്‍ഗന്ധം പരന്നതോടെയാണ് തിരച്ചില്‍ നടത്തിയത്. ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പോലിസ് വ്യക്തമാക്കി. കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it