India

ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചക്രതയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഡെറാഡൂണ്‍ ജില്ലയിലെ ബുല്‍ഹാദ്‌ബൈല റോഡിലാണ് സംഭവം. ടെഹ്‌റാടണിലെ ബൈലയില്‍നിന്ന് വികാസ് നഗറിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.


പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. പോലിസും ഗ്രാമീണരും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പ്രധാനമന്ത്രി മോദി ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കും. ഉത്തരാഖണ്ഡിലെ ചക്രതയിലുണ്ടായ അപകടം വളരെ ദു:ഖകരമാണ്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. അതോടൊപ്പം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു- പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it