India

കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇനി സൗജന്യം

കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇനി സൗജന്യം
X

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 18 മുതല്‍ 59 വയസുവരെയുള്ളവര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ സൗജന്യ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുക. ഡല്‍ഹിക്കായുള്ള കൊവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ ഇതിനായി വരുത്തിയിട്ടുണ്ട്. അതില്‍ 'ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റും വാക്ക് ഇന്നും ലഭ്യമാവും- ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കിയിരുന്നത്.

അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസിനു മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കിയിരുന്നു. രാജ്യത്തെ സ്വകാര്യകേന്ദ്രങ്ങളില്‍ 225 രൂപയ്ക്കാണ് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകളുടെ മൂന്നാം ഡോസ് നല്‍കുന്നത്. ഇതിനു പുറവെ 150 രൂപ സേവന നിരക്കായും നല്‍കണം. ഡല്‍ഹിയില്‍ വ്യാഴാഴ്ച 24 മണിക്കൂര്‍ കാലയളവില്‍ 965 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 4.71 ശതമാനമാണ്.

ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ കൊവിഡ് മൂലം മരിച്ചു. ബുധനാഴ്ച 1009 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ ഉയരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,380 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 1,231 പേര്‍ കൊവിഡ് മുക്തരായി. 13,433 പേരാണ് രാജ്യത്തുടനീളം കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുളളത്.

Next Story

RELATED STORIES

Share it