യുപി: 11കാരിയെ അപമാനിച്ച സൈനികന്‍ അറസ്റ്റില്‍

യുപി: 11കാരിയെ അപമാനിച്ച സൈനികന്‍ അറസ്റ്റില്‍

ആഗ്ര: ട്രെയിന്‍ യാത്രക്കിടെ 11 വയസ്സുള്ള പെണ്‍കുട്ടിയെ അപമാനിച്ച സൈനികനെ ആഗ്ര പോലിസ് അറസ്റ്റ് ചെയ്തു. 30കാരനായ ഗംഗയ്യ എന്ന സൈനികനാണ് അറസ്റ്റിലായത്. ട്രെയിന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് സംഭവമെന്നു പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിതാവ് ഭക്ഷണം വാങാന്‍ പുറത്തു പോയ സമയത്ത് അമ്മയോടൊപ്പമിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഗംഗയ്യ ഉപദ്രവിക്കുകയായിരുന്നു. പിതാവും റെയില്‍വേ ഉദ്യോഗസ്ഥരും സംഭവത്തില്‍ ഇടപെട്ടതോടെ സൈനികന്‍ മാപ്പു പറഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് സമ്മതിച്ചില്ല. തുടര്‍ന്നാണ് പോലിസ് സൈനികനെ അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും അവര്‍ക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമെന്നും സൈനികന്‍ പറഞ്ഞു.

RELATED STORIES

Share it
Top