Big stories

യുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്‌മാന് ജാമ്യം

സിദ്ദീഖ് കാപ്പനും ആലമിനും ജാമ്യം ലഭിച്ചിരുന്നു.

യുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്‌മാന് ജാമ്യം
X

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് അതിഖുര്‍ റഹ്‌മാന് കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇഡി കേസിലാണ് ജാമ്യം.962 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. നേരത്തെ ഹതറാസ് ഗുഢാലോചന കേസില്‍(യുഎപിഎ) ജാമ്യം ലഭിച്ചിരുന്നു. അലഹബാദ് ഹൈകോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. ഉത്തര്‍പ്രദേശിലെ ഹതറാസില്‍ സവര്‍ണ്ണര്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന ദലിത് യുവതിയുടെ വസതിയിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പന്‍, ക്യാബ് ഡ്രൈവര്‍ ആലം, മസൂദ് അഹ്‌മദ് എന്നിവര്‍ക്കൊപ്പം അതീഖുര്‍ റഹ്‌മാനെ അറസ്റ്റ് ചെയ്യുന്നത്. സിദ്ദീഖ് കാപ്പനും ആലമിനും ജാമ്യം ലഭിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദ്യാര്‍ത്ഥി സംഘടനയായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവായിരുന്നു അതീഖ്.ചൗധരി ചരണ്‍ സിങ് യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറി സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ്. അറസ്റ്റിലാവുമ്പോള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അതിഖ്. കഴിഞ്ഞ സെപ്റ്റംബറില്‍ അസുഖം മൂര്‍ച്ഛിച്ച് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുവെന്ന് കുടുംബം അറിയിച്ചിരുന്നു.പിന്നീട് ചികിത്സക്കായി അദ്ദേഹത്തെ ലഖ്‌നോവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ പരിഗണിച്ച് അതീഖിനെ വേഗത്തില്‍ മോചിപ്പിക്കണമെന്ന് മാതാവ് അഭ്യര്‍ഥിച്ചിരുന്നു.

2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹി അതിഖുര്‍ റഹ്‌മാന്‍, ജാമിഅ മില്ലിയ്യ പിജി വിദ്യാര്‍ത്ഥി മസൂദ് അഹമ്മദ് , ആലം എന്നിവര്‍ അറസ്റ്റിലായത്.






Next Story

RELATED STORIES

Share it