India

ഓട്ടത്തിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയില്‍ നിന്ന് തീ; യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടു

നാട്ടുകാര്‍ സ്‌കൂട്ടറില്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു.

ഓട്ടത്തിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയില്‍ നിന്ന് തീ; യാത്രക്കാരന്‍ ചാടി രക്ഷപ്പെട്ടു
X

ചെന്നൈ: ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തമിഴ്‌നാട്ടില്‍ ഓട്ടത്തിനിടെയാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികന്‍ തീ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ചാടിയിറങ്ങിയതിനാല്‍ അത്യാഹിതം ഒഴിവായി.

ഹൊസൂര്‍ ബൊമ്മചന്ദ്ര ഭാഗത്തെ സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സതീഷ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഒരു വര്‍ഷമായി സതീഷ് ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നു. പതിവുപോലെ സ്‌കൂട്ടറില്‍ ഓഫിസിലേക്ക് പോകവേയാണ് തീപിടിച്ചത്. സീറ്റിനടിയില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ സതീഷ് ചാടിയിറങ്ങുകയായിരുന്നു.

നാട്ടുകാര്‍ സ്‌കൂട്ടറില്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തമിഴ്‌നാട്ടില്‍ ഇതിനോടകം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്.

Next Story

RELATED STORIES

Share it