ആന്ധ്രാപ്രദേശില്‍ കാര്‍ ലോറിയിലിടിച്ച് എട്ട് മരണം
BY NSH6 Feb 2022 4:23 PM GMT

X
NSH6 Feb 2022 4:23 PM GMT
അമരാവതി: ആന്ധ്രാപ്രദേശില്‍ കാര്‍ ലോറിയിലിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനന്തപൂര്‍ ജില്ലയിലെ ബുഡഗാവി ഗ്രാമത്തിലാണ് അപകടം നടന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ എസ്‌യുവി കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നതനുസരിച്ച് എസ്‌യുവിയില്‍ ആകെ ഒമ്പതുപേരാണുണ്ടായിരുന്നത്. അപകടമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story
RELATED STORIES
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTകോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്ഫോടന ശബ്ദം
2 Jun 2023 5:26 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്...
2 Jun 2023 5:16 AM GMTഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMT