India

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം
X

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ അസം പോലിസെടുത്ത കേസിലാണ് ജാമ്യം.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് മൂന്നു രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുണ്ടെന്നും ദുബായിയില്‍ രഹസ്യ ആസ്തികളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിന്നു ഹിമന്ത ഇക്കാര്യം മറച്ചുവച്ചെന്നും ഖേര പറഞ്ഞിരുന്നു.

ഇതിനെതിരേ റിനികി നല്‍കിയ പരാതിയില്‍ അസം പോലിസ് കഴിഞ്ഞ ദിവസം ഖേരയുടെ ഡല്‍ഹിയിലെ വസതിയില്‍ പരിശോധന നടത്തിയിരുന്നു. ഖേരയ്‌ക്കെതിരേ വ്യാജരേഖ ചമയ്ക്കുന്നതിനും അപകീര്‍ത്തിക്കുമടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്.





Next Story

RELATED STORIES

Share it