India

ജെഎന്‍യു നേതാവ് ഐഷേ ഘോഷ് ബംഗാളില്‍ ജനവിധി തേടുന്നു

ജെഎന്‍യു നേതാവ് ഐഷേ ഘോഷ് ബംഗാളില്‍ ജനവിധി തേടുന്നു
X

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സിപിഎം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ ദിപ്‌സിത ദറും തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

ബംഗാളിലെ ബാലിയില്‍ നിന്നാണ് എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയായ ദിപ്‌സിത ജനവിധി തേടുന്നത്. മമത ബാനര്‍ജി മല്‍സര രംഗത്തുള്ള നന്ദിഗ്രാമില്‍ ബംഗാള്‍ ഡിവൈഎഫ്‌ഐ അധ്യക്ഷ മീനാക്ഷി മുഖര്‍ജിയാണ് സിപിഎം സ്ഥാനാര്‍ഥി. മുന്‍ തൃണമൂല്‍ നേതാവും മമതയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരി ബിജെപി സ്ഥാനാര്‍ഥി.

294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it