India

എയര്‍ ഇന്ത്യ വിമാനാപകടം: യുഎസ് റിപോര്‍ട്ടിനെതിരേ പൈലറ്റുമാരുടെ സംഘടന രംഗത്ത്

എയര്‍ ഇന്ത്യ വിമാനാപകടം: യുഎസ് റിപോര്‍ട്ടിനെതിരേ പൈലറ്റുമാരുടെ സംഘടന രംഗത്ത്
X

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപോര്‍ട്ടില്‍ പൈലറ്റുമാരുടെ മേല്‍ കുറ്റം ചുമത്തുന്നതില്‍ ഒരു പൈലറ്റുമാരുടെ സംഘടന ആശങ്ക പ്രകടിപ്പിച്ചു. റിപോര്‍ട്ട് തെറ്റാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന റിപോര്‍ട്ട് നല്‍കരുതെന്നും ഗ്ലോബല്‍ പൈലറ്റ് സംഘടന ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍ എന്‍ജിനുകളിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചതായി കോക്ക്പിറ്റ് റെക്കോര്‍ഡിംഗുകള്‍ ഉദ്ധരിച്ച് യുഎസ് റിപോര്‍ട്ട് വന്നിരുന്നു. ബ്ലാക്ക് ബോക്സ് റെക്കോര്‍ഡിങില്‍ ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘത്തിലെ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.AI 171 എന്ന വിമാനം നയിച്ചത് 56 വയസ്സുള്ള സുമീത് സബര്‍വാളായിരുന്നു. അദ്ദേഹത്തിന് ആകെ 15,638 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ട്. 32 വയസ്സുള്ള ക്ലൈവ് കുന്ദര്‍ എന്ന സഹപൈലറ്റിന് 3,403 മണി്കൂര്‍ പരിചയമുണ്ട്.




Next Story

RELATED STORIES

Share it