ഭക്ഷണപ്പാത്രം കഴുകിവയ്ക്കണമെന്ന് പൈലറ്റ്, പറ്റില്ലെന്ന് ജീവനക്കാരി; എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരുമണിക്കൂര്‍
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പായിരുന്നു വിമാനത്തിനുള്ളില്‍വച്ച് പൈലറ്റും ജീവനക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടായത്.
ബംഗളൂരു: ബംഗളൂരു- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഒരുമണിക്കൂറിലധികം വൈകി. പൈലറ്റിന്റെ ഭക്ഷണപ്പാത്രം കഴുകിവയ്ക്കാന്‍ ജീവനക്കാരി തയ്യാറാവാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിമാനം വൈകിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പായിരുന്നു വിമാനത്തിനുള്ളില്‍വച്ച് പൈലറ്റും ജീവനക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടായത്.
പൈലറ്റിന്റെ പിടിവാശിയാണ് തര്‍ക്കം രൂക്ഷമാവാന്‍ കാരണമായതെന്നാണ് ദൃക്‌സാക്ഷികളായിരുന്ന യാത്രക്കാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പൈലറ്റിനോടും ജീവനക്കാരിയോടും ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ അധികൃതര്‍ സമ്മന്‍സ് അയച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
RELATED STORIES
നിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTമാളയില്‍ ലൈഫ് മിഷന് മുഖേന പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം...
18 May 2022 12:53 PM GMTയുപിയില്‍ മദ്റസകള്ക്കുളള ധനസഹായം നിര്‍ത്തലാക്കി
18 May 2022 12:42 PM GMTഎസ്ഡിപിഐ നേതാക്കളെ അന്യായമായി പ്രതിചേര്‍ക്കാനുള്ള പോലിസ് നീക്കം...
18 May 2022 12:33 PM GMTഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു
18 May 2022 12:28 PM GMTപാളംപണിയുടെ പേരില്‍ കേരളത്തിലെ റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത്: ഡോ....
18 May 2022 12:11 PM GMT