India

യുപിയിലെ സഫാരി പാര്‍ക്കില്‍ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ്

ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. രണ്ട് സിംഹങ്ങളെയും പ്രത്യേകം നിരീക്ഷണത്തിലാക്കിയതായി പാര്‍ക്ക് ഡയറക്ടര്‍ അറിയിച്ചു.

യുപിയിലെ സഫാരി പാര്‍ക്കില്‍ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ്
X

ലഖ്‌നോ: സിംഹങ്ങളുടെ ഇടയിലും കൊവിഡ് വ്യാപിക്കുന്നു. ഹൈദരാബാദിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. രണ്ട് സിംഹങ്ങളെയും പ്രത്യേകം നിരീക്ഷണത്തിലാക്കിയതായി പാര്‍ക്ക് ഡയറക്ടര്‍ അറിയിച്ചു.

14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്നാണ് രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പാര്‍ക്കില്‍ ജോലിചെയ്യുന്ന ഏതെങ്കിലും രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിലൂടെ വൈറസ് പകര്‍ന്നതാവാമെന്ന് ഐവിആര്‍ഐ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ പി സിങ് പറഞ്ഞു. രോഗം ബാധിച്ച മൃഗങ്ങളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ സഫാരി പാര്‍ക്ക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഫാരി പാര്‍ക്ക് ഇതിനകം പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് അടച്ചിരിക്കുകയാണ്.

മറ്റു ജോലിക്കാരിലേക്ക് അസുഖം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് മൃഗശാലയില്‍ നാല് വയസുള്ള പെണ്‍ കടുവയായ നാദിയയ്ക്കും മറ്റ് ആറ് കടുവകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചപ്പോഴാണ് കൊവിഡ് മൃഗങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത ആദ്യമായി പുറത്തുവന്നത്. രോഗലക്ഷണങ്ങളില്ലാത്ത മൃഗശാലാ ജീവനക്കാരനുമായുള്ള സമ്പര്‍ക്കത്താലാണ് അന്ന് മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചത്.

Next Story

RELATED STORIES

Share it