India

നടന്‍ വിജയ് ദേവരകൊണ്ട കാറപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു; മറ്റൊരു കാര്‍ ഇടിച്ചിട്ട് പോയി

നടന്‍ വിജയ് ദേവരകൊണ്ട കാറപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു; മറ്റൊരു കാര്‍ ഇടിച്ചിട്ട് പോയി
X

ഹൈദരാബാദ്: തെലങ്കാനയിലെ ജോഗുലാംബ ഗദ്വാള്‍ ജില്ലയില്‍ എന്‍എച്ച്-44 (ഹൈദരാബാദ്-ബെംഗളൂരു ഹൈവേ)ലുണ്ടായ വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് നടന്‍ വിജയ് ദേവരകൊണ്ട. തിങ്കളാഴ്ച രാവിലെയാണ് സംഭവം.ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടന്റെ വാഹനത്തില്‍ മറ്റൊരു കാര്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ ലെക്‌സസ് എല്‍എം350എച്ച് എന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഇടിച്ച കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയതായാണ് വിവരം. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവര്‍ പ്രാദേശിക പോലിസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതനായി ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നു. ഒക്ടോബര്‍ 3-നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.




Next Story

RELATED STORIES

Share it