ആം ആദ്മി എംഎല്‍എ നാസര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
മാന്‍സ മണ്ഡലത്തില്‍ നിന്ന് 2017ലെ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുകള്‍ നേടിയാണ് 56കാരനായ നാസര്‍ സിങ് വിജയിച്ചത്.

ചണ്ടീഗഡ്: പഞ്ചാബിലെ ബത്തിന്‍ഡ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ നാസര്‍ സിങ് മന്‍ഷാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാന്‍സ മണ്ഡലത്തില്‍ നിന്ന് 2017ലെ തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുകള്‍ നേടിയാണ് 56കാരനായ നാസര്‍ സിങ് വിജയിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. പല പാര്‍ട്ടികളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ പാര്‍ട്ടിയിലേക്കു കടന്നുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ല്‍ പഞ്ചാബ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് എടുത്താണ് നാസര്‍ സിങ് രാഷ്ട്രീയത്തിലേക്ക് വന്നത്. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടതായും ജനങ്ങളെ സേവിക്കാന്‍ ഉചിതമായ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMT