India

7.8 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; ആന്ധ്രയില്‍ ഐടി കമ്പനിക്കെതിരേ കേസ്

യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യാണ് ഐടി ഗ്രിഡ്(ഇന്ത്യ) എന്ന കമ്പനിക്കെതിരേ പരാതി നല്‍കിയത്

7.8 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; ആന്ധ്രയില്‍ ഐടി കമ്പനിക്കെതിരേ കേസ്
X

ഹൈദരാബാദ്: ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനു ഐടി കമ്പനിക്കെതിരേ പോലിസ് കേസെടുത്തു. 7.8 കോടി ആളുകളുടെ ആധാര്‍ വിവരങ്ങളാണ് കമ്പനി ചോര്‍ത്തിയത്. തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി)യുടെ സേവ മിത്ര ആപ്ലിക്കേഷനുവേണ്ടിയാണ് ഇത്രയും പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പറയപ്പെടുന്നത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യാണ് ഐടി ഗ്രിഡ്(ഇന്ത്യ) എന്ന കമ്പനിക്കെതിരേ പരാതി നല്‍കിയത്. ആധാര്‍ ചോര്‍ത്തലുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ക്ഷേമപദ്ധതികളുടെ ഗുണഭോക്തക്കളെ പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും ടിഡിപി വക്താക്കള്‍ പറഞ്ഞു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അന്വേഷണം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ ടി ഭവാനിപ്രസാദ് പറഞ്ഞു. കേന്ദ്ര വിവരണ ശേഖരത്തില്‍നിന്നോ സംസ്ഥാന വിവരണ ശേഖരത്തില്‍നിന്നോ ആവാം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it