India

പൂനെയില്‍ വാഹനാപകടത്തില്‍ 9 വിദ്യാര്‍ഥികള്‍ മരിച്ചു

കാറിലുണ്ടായിരുന്ന ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്

പൂനെയില്‍ വാഹനാപകടത്തില്‍ 9 വിദ്യാര്‍ഥികള്‍ മരിച്ചു
X

പൂനെ: പൂനെ-സോലാപൂര്‍ ദേശീയപാതയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു. പൂനെ നഗരത്തില്‍നിന്നു 20 കിലോമീറ്റര്‍ അകലെ കാഡംവാക് വാസ്തിക്കു സമീപം പുലര്‍ച്ചെ 1.30ഓടെയാണ് കാറും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം 19നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്നു ലോനി കാല്‍ഭര്‍ പോലിസ് ഓഫിസര്‍ പറഞ്ഞു. കാര്‍ യാത്രക്കാര്‍ റായ്ഗറില്‍ നിന്ന് യാവതിലേക്കു മടങ്ങുന്നതിനിടെയാണ് അപടകമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും അന്വേഷണം തുടങ്ങിയെന്നും പോലിസ് പറഞ്ഞു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.





Next Story

RELATED STORIES

Share it