India

പ്രണബ് മുഖര്‍ജിയുടെ നിര്യാണം; രാജ്യത്ത് ഏഴുദിവസം ദു:ഖാചരണം

അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സപ്തംബര്‍ ആറുവരെയാണ് രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രണബ് മുഖര്‍ജിയുടെ നിര്യാണം; രാജ്യത്ത് ഏഴുദിവസം ദു:ഖാചരണം
X

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തോടനുബന്ധിച്ച് രാജ്യത്ത് ഏഴുദിവസം ദു:ഖാചരണം പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. സപ്തംബര്‍ ആറുവരെയാണ് രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഭൗതിക ശരീരത്തിന്റെ സംസ്‌കാര തിയ്യതിയും സമയവും സ്ഥലവും ഉടന്‍ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ആദരസൂചകമായി രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സപ്തംബര്‍ ആറുവരെ സംസ്ഥാനത്തും ദു:ഖം ആചരിക്കും. സപ്തംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി ക്കെട്ടും. ഔദ്യോഗികമായ ആഘോഷപരിപാടികളും ഈ ദിനങ്ങളിലുണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയര്‍ത്തിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണബിന്റെ അന്ത്യം. മരണം സ്ഥിരീകരിച്ച് മകന്‍ അഭിജിത് മുഖര്‍ജിയാണ് ട്വീറ്റ് ചെയ്തത്. 2019ല്‍ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. 1969ലാണ് പ്രണബിന്റെ പാര്‍ലമെന്ററി രാഷ്ട്രീയം ആരംഭിക്കുന്നത്. 1973ല്‍ ആദ്യമായി ഇന്ദിരാഗാന്ധിമന്ത്രിസഭയില്‍ റവന്യൂ ആന്റ് ബാങ്കിങ് വകുപ്പില്‍ സഹമന്ത്രിയായി. പാര്‍ലമെന്ററി പദവികള്‍ക്കുപുറമെ രാജ്യാന്തരതലത്തിലും സമുന്നതപദവികള്‍ പ്രണബ് വഹിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it