India

യുപിയില്‍ മുസ്‌ലിം വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു

രാജ്യതലസ്ഥാനത്തിന് അടുത്ത് നോയിഡ സെക്ടര്‍ 37 ല്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അലിഗഢിലേയ്ക്ക് പോകവെയാണ് കാസിമിനെതിരേ ആക്രമണമുണ്ടായത്. 'സെക്ടര്‍ 37 ല്‍ ബസ് കാത്തിരിക്കുമ്പോള്‍ വെളുത്ത കാറിലെത്തിയ ചിലര്‍ തന്നെ അവരുടെ അടുത്തേക്ക് വിളിച്ചു.

യുപിയില്‍ മുസ്‌ലിം വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു
X

ലഖ്‌നോ: യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്ന് മുസ്‌ലിം വിരുദ്ധ ആക്രമണത്തിന്റെ പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുസ്‌ലിം വയോധികനെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്തു. ഡല്‍ഹിയിലെ സാക്കിര്‍ നഗറിലെ താമസക്കാരനായ 62 കാരന്‍ കാസിം അഹമ്മദാണ് മുസ്‌ലിമായതിന്റെ പേരില്‍ അക്രമികളുടെ ക്രൂരതയ്ക്ക് ഇരയായത്.

രാജ്യതലസ്ഥാനത്തിന് അടുത്ത് നോയിഡ സെക്ടര്‍ 37 ല്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അലിഗഢിലേയ്ക്ക് പോകവെയാണ് കാസിമിനെതിരേ ആക്രമണമുണ്ടായത്. 'സെക്ടര്‍ 37 ല്‍ ബസ് കാത്തിരിക്കുമ്പോള്‍ വെളുത്ത കാറിലെത്തിയ ചിലര്‍ തന്നെ അവരുടെ അടുത്തേക്ക് വിളിച്ചു.


ഞാന്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ അവര്‍ എന്നെ കാറിനുള്ളിലേക്ക് വലിച്ചിഴച്ചുകയറ്റി. കാറിന്റെ ഡോറുകളും വിന്‍ഡോകളും അടച്ചശേഷം ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി'- കാസിം ദി കോഗ്‌നേറ്റിനോട് പറഞ്ഞു. താന്‍ ധരിച്ചിരുന്ന പൈജാമ വലിച്ചുകീറി. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച അക്രമികള്‍, മതപരമായ സ്വത്വത്തെ ആക്ഷേപിക്കുകയും ചെയ്തു. ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അവര്‍ തന്നെ അടിക്കുന്നത് തുടര്‍ന്നു. അവര്‍ തന്റെ പൈജാമ വലിച്ചുകീറിയെറിഞ്ഞു. തന്റെ മൂക്കില്‍ ഒരു സ്‌ക്രൂ ഡ്രൈവര്‍ കയറ്റി.

പണം തട്ടിയെടുത്തു. മരുമകളുടെ വിവാഹത്തിനും കണ്ണടയ്ക്കുമായി കൊണ്ടുപോയ സമ്മാനങ്ങളാണ് അവര്‍ തട്ടിയെടുത്തത്. തന്റെ താടിയില്‍ പിടിച്ച് വലിക്കുകയും അവരുടെ കൈയിലുണ്ടായിരുന്ന തൂവാലകൊണ്ട് ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു- അദ്ദേഹം ദി കോഗ്‌നേറ്റിനോട് പറഞ്ഞു. മര്‍ദ്ദനത്തെത്തുടര്‍ന്ന് മുസ്‌ലിം വയോധികന്‍ അബോധാവസ്ഥയിലായി. ക്രൂരമായി മര്‍ദ്ദിക്കുന്നതിനിടെ രാജ്യത്ത് ഹിന്ദുത്വര്‍ മുസ്‌ലിംകളെ കൊന്നൊടുക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് ചേര്‍ക്കപ്പെടുമെന്ന് തന്നോട് അവര്‍ പറഞ്ഞു.

ബോധം വന്നതോടെ കാസിം നോയിഡ സെക്ടര്‍ 37 പോലിസ് സ്‌റ്റേഷനില്‍പോയി അജ്ഞാതരായ മൂന്നുപേര്‍ നടത്തിയ ആക്രമണത്തിനെതിരേ പരാതിയും നല്‍കി. കേസില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരേ ആക്രമണം നടക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞവര്‍ഷം ട്രെയിനില്‍ അലിഗഢിലേക്ക് പോവുമ്പോള്‍ തന്നെ ആക്രമിച്ചിരുന്നു. തന്റെ വ്യക്തിത്വമാണ് അവരുടെ പ്രശ്‌നം. അദ്ദേഹത്തിന്റെ മകന്‍ അര്‍ഹാം (20) മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെടുകയാണുണ്ടായത്. എഫ്‌ഐആറിന്റെ പകര്‍പ്പ് തിങ്കളാഴ്ച പോലിസ് കുടുംബത്തിന് നല്‍കുമെന്നും പിതാവിനെ കുടുംബ ഡോക്ടര്‍ വീട്ടില്‍ ചികില്‍സിക്കുന്നുണ്ടെന്നും മകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it