India

ഉത്തര്‍പ്രദേശിലെ എക്‌സ്പ്രസ് വേയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് മരണം

അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ എക്‌സ്പ്രസ് വേയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറ് മരണം
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ലഖ്‌നോ- ആഗ്ര എക്‌സ്പ്രസ് വേയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറുപേര്‍ പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ബിഹാറിലെ ധരബാംഗയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ്സും കാറും എക്‌സ്പ്രസ്വേയില്‍നിന്ന് തെറിച്ച് താഴേക്കുപതിച്ചതായി പോലിസ് ഉദ്യോഗസ്ഥന്‍ അമരേന്ദ്ര പ്രതാപ് സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കുടിയേറ്റത്തൊഴിലാളികളാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it