നിരോധിച്ച നോട്ടുമായി ആറ് പേര് പിടിയില്; മൂല്യം 4.50 കോടി

ഡെറാഡൂണ്: ഉത്തരാഖണ്ഡില് നിരോധിച്ച കറന്സിയുമായി ആറുപേര് പിടിയിലായി. ഹരിദ്വാറില് നടത്തിയ റെയ്ഡിലാണ് 4.5 കോടി രൂപ വിലമതിക്കുന്ന പഴയ നോട്ടുമായി ഇവരെ പിടികൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്പെഷ്യല് ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് പരിശോധന നടത്തുന്നത്. പിടിയിലായവരില് മൂന്ന് പേര് ഹരിദ്വാറില്നിന്നുള്ളവരാണ്. ബാക്കിയുള്ളവര് ഉത്തര്പ്രദേശ് സ്വദേശികളാണ്.
സംഭവത്തില് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സ്പെഷ്യല് ടാസ്ക് ഫോഴ്സ് സീനിയര് പോലിസ് സുപ്രണ്ട് പറഞ്ഞു. നേരത്തെ ഉത്തര്പ്രദേശ് ഫഌയിങ് സ്ക്വാഡ് കാണ്പൂരില് നടത്തിയ പരിശോധനയില് കാറില് നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫഌയിങ് സ്ക്വാഡ് സംഘത്തിന്റെ വിവരത്തെ തുടര്ന്ന് ആദായ നികുതി അന്വേഷണ ഡയറക്ടറേറ്റ് സംഘവും സ്ഥലത്തെത്തിയിരുന്നു. രാജ് ഫ്രോസണ് പ്രൊഡക്ട്സ് എന്ന കമ്പനിയുടേതാണ് പണമെന്ന് പിടിയിലായ ഡ്രൈവര് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാങ്ങളില് വ്യാപക പരിശോധനയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില് നടക്കുന്നത്.
RELATED STORIES
കോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMTഗദ്ദര് കവിത ചുവരെഴുതി വിദ്യാര്ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്...
11 Aug 2022 5:02 PM GMTബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTപാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന് ജോസ് കെ മാണിക്ക് മേല്...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMT